രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം റോമ സിനിമയിലേക്ക് തിരിച്ചുവരുന്നു

single-img
16 June 2014

romaരണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം റോമ സിനിമയിലേക്ക് തിരിച്ചുവരുന്നു. ബിജോയ് സംവിധാനം ചെയ്യുന്ന ‘നമസ്തേ ബാലി’ എന്ന സിനിമയിലൂടെയാണ് റോമയുടെ രണ്ടാം വരവ്. അജു വർഗീസും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 

ജൂൺ 25ന് കൊച്ചിയിൽ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നോട്ട് ബുക്ക്, ട്രാഫിക്ക് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ റോമ അപ്രതീക്ഷിതമായാണ് സിനിമാരംഗം വിട്ടത്. 2012ൽ ഇറങ്ങിയ ഫേസ് ടു ഫേസ് എന്ന സിനിമയിലാണ് റോമ ഒടുവിൽ അഭിനയിച്ചത്.