രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ വെടിയേറ്റ് മരിച്ചു

single-img
16 June 2014

Blood_Spatterകോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ വെടിയേറ്റ് മരിച്ചു. കോണ്‍ഗ്രസ് നേതാവ് ജാങ് ബഹദൂര്‍ സിംഗിന്റെ മകന്‍ മഹേന്ദ്ര പ്രതാപ് സിംഗാണ് വെടിയേറ്റ് മരിച്ചത്. ഫത്തെകാപുര്‍വയിലുള്ള വീട്ടിലേക്ക് കാറില്‍ പോയ സമയത്താണ് മഹേന്ദ്ര പ്രതാപ് സിംഗിനും കൂടെയുള്ളവര്‍ക്കും നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്. ഇയാളുടെ കൂടെ സഞ്ചരിച്ചിരുന്ന സുരേഷ്‌കുമാറും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു.

കാര്‍ ഡ്രൈവറാണ് വെടിയേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ജാങ് ബഹുദൂര്‍ സിംഗ് യുപി രാജ്യ ഭണ്ടാരന്‍ നിഗം മുന്‍ പ്രസിസന്റ് ആയിരുന്നു. ക്യാബിനറ്റ് മന്ത്രിയുടെ പദവിയുള്ള സ്ഥാനമാണ് ഇത്.