കാഷ്മീരില്‍ നിയന്ത്രണരേഖ മറികടന്നയാളെ സൈന്യം പിടികൂടി

single-img
16 June 2014

Kashmir_map.svgപാക് നിയന്ത്രിത കാഷ്മീറില്‍ നിന്നും നിയന്ത്രണരേഖ മറികടന്നു ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചയാള്‍ സൈന്യത്തിന്റെ പിടിയിലായി. മുഹമ്മദ് ഹുസൈന്‍ ഫരിയാബ് എന്നായാളെയാണ് പട്ടാളം പിടികൂടിയത്. കൃഷ്ണഗാത്തി സെക്ടര്‍ വഴി പൂഞ്ച് ജില്ലയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോളാണ് ഇയാള്‍ സൈന്യത്തിന്റെ പിടിയിലായത്.

ഹുസൈനെ സൈന്യം പിന്നീട് പോലീസിന് കൈമാറി. നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ കഴിഞ്ഞയാഴ്ച ലംഘിച്ചതിന്റെയും ജമ്മുകാഷ്മീരിന്റെ മോചനത്തിനായി ജിഹാദിന് തയ്യാറെടുക്കുവാന്‍ അല്‍ക്വയിദ ആഹ്വാനം ചെയ്തിന്റെയും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അതിര്‍ത്തിയിലെ സുരക്ഷ സൈന്യം ശക്തമാക്കിയിട്ടുണ്ട്.