എം.എ.ബേബിയുടെ രാജിക്കാര്യം ചർച്ച ചെയ്യുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രൻ പിള്ളയും പങ്കെടുക്കും

single-img
16 June 2014

prakshസി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ രാജിക്കാര്യം ചർച്ച ചെയ്യുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും പി.ബി അംഗം എസ്.രാമചന്ദ്രൻ പിള്ളയും പങ്കെടുക്കും.

 

സംസ്ഥാന സെക്രട്ടറിയേറ്റിലെ ചർച്ചയിൽ ബേബിയുടെ രാജിക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാനായില്ലെങ്കിൽ വിഷയം വീണ്ടും പോളിറ്റ്ബ്യൂറോ വിളിച്ചു ചേർത്ത് ചർച്ച ചെയ്യാനാണ് തീരുമാനം. രാജിക്കാര്യം കേരളത്തിൽ ചർച്ച ചെയ്യുമെന്ന് പ്രകാശ് കാരാട്ട് ഇന്നു രാവിലെയും മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. 21ന് സെക്രട്ടറിയേറ്റ് യോഗവും അടുത്ത ദിവസം സംസ്ഥാന സമിതി യോഗവുമാണ് നടക്കുക.

 

നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിലെ തോൽവിയെത്തുടർന്ന് ബേബി പാർട്ടി വേദികളിൽ രാജി സന്നദ്ധത അറിയിച്ചിരുന്നു. സ്വന്തം മണ്ഡലമായ കുണ്ടറയിൽ പോലും പിന്നിൽ പോയതിനാൽ ധാർമ്മികതയുടെ പേരിൽ രാജി വയ്ക്കാൻ അനുവദിക്കണമെന്നായിരുന്നു ബേബിയുടെ ആവശ്യം. എന്നാൽ, പാർട്ടി ഇത് തള്ളി.rama