ഒടുവില്‍ അഞ്ചാംനാള്‍ എം. എ. ബേബി നിയസഭയില്‍ എത്തി

single-img
16 June 2014

M.A.Baby_സിപിഎം പോളിറ്റ് ബ്യൂറോ അംഗവും കുണ്ടറ എംഎല്‍എയുമായ എം. എ. ബേബി നിയമസഭയില്‍ എത്തി. ചോദ്യോത്തര വേള പിന്നിട്ട് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം നിയമസഭയില്‍ എത്തിയത്. കഴിഞ്ഞ അഞ്ച് ദിവസമായി എം. എ. ബേബി നിയമസഭയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

പാര്‍ട്ടി ബേബിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. നിയമസഭയിലേക്കെത്തിയ ബേബിയെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ചില അംഗങ്ങള്‍ കൈയടിയോടെയാണ് സ്വാഗതം ചെയ്തത്.