തുളസിറാം പ്രജാപതി വ്യാജഏറ്റുമുട്ടല്‍ കേസ്: അമിത് ഷാ സിബിഐ കോടതിയില്‍ ഹാജരാകും

single-img
16 June 2014

amithതുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തന്‍ അമിത് ഷാ ഇന്നു സിബിഐ കോടതിയില്‍ ഹാജരാകും. ജൂണ്‍ ആറിന് ഹാജരാകേണ്ടിയിരുന്ന അമിത് ഷാ ആരോഗ്യ കാരണങ്ങള്‍ അറിയിച്ച് കോടതിയിലെത്തിയിരുന്നില്ല.

ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷായ്‌ക്കൊപ്പം 18 പോലീസ് ഓഫീസര്‍മാരെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. ക്രിമിനല്‍ ഗൂഡാലോചന, തെളിവു നശിപ്പിക്കല്‍, ആയുധനിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയാണ് അമിത് ഷായ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്.