മണിമലയാറ്റിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

single-img
16 June 2014

accidentമണിമലയാറ്റിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഒരാളെ കാണാതായി. മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയ്ക്ക് സമീപമുള്ള പുളിമൂട്ടിൽ കടവിൽ ഞായറാഴ്ച വൈകിട്ട് 5നാണ് സംഭവം. കീഴ്‌വായ്പ്പൂര്‍ സ്വദേശി ഷിജു കോശി (32) ആണ് മരിച്ചത്. മല്ലപ്പള്ളി ഈസ്റ്റ് പൂവേലിമല രാജാലയത്തിൽ രാമചന്ദ്രന്റെയും ധന്യലക്ഷ്മിയുടെയും മകൻ റെനൂബിനായി (24) തെരച്ചിൽ ഇപ്പോഴും തുടരുന്നു.