അനിതാ പ്രതാപ് ആംആദ്മി പാര്‍ട്ടിയുമായി ഇടയുന്നു;പാര്‍ട്ടി പദവികൾ ഒഴിഞ്ഞു

single-img
16 June 2014

anithaപ്രമുഖ മാധ്യമപ്രവര്‍ത്തക അനിതാപ്രതാപ് ആംആദ്മി പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു. എ.എ.പിയുടെ സംസ്ഥാനത്തെ മീഡിയ കോര്‍ഡിനേറ്റര്‍ പദവിയാണ് അനിത രാജിവച്ചത്. ടോക്കിയോയിലുള്ള അനിതാ പ്രതാപ് ഇമെയില്‍ മുഖേനയാണ് രാജിക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.

നേതൃനിരയിലെ പ്രധാന സ്ഥാനത്തേക്ക് വരാനാണ് താന്‍ ആഗ്രഹിച്ചതെന്നും മീഡിയ കോര്‍ഡിനേറ്റര്‍ എന്ന പദവി വഹിക്കാന്‍ താത്പര്യമില്ലെന്നുമാണ് അനിത പറയുന്നത്.പാര്‍ട്ടിയില്‍ തുടരുമെന്ന് അനിത പ്രതാപ് അറിയിച്ചു