തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തവരുടെ കൈവിരലുകള്‍ താലിബാന്‍ തീവ്രവാദികള്‍ വെട്ടിമാറ്റി

single-img
16 June 2014

Afghan presidential elections run-off - violenceഅഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ഗ്രാമീണരുടെ കൈവിരലുകള്‍ താലിബാന്‍ തീവ്രവാദികള്‍ വെട്ടിമാറ്റി.വോട്ടു രേഖപ്പെടുത്തി മടങ്ങിയവരുടെ കൈവിരലുകളാണ് വെട്ടിമാറ്റിയത് . അഫ്ഗാനിസ്ഥാനിലെ ഹെരാത്തിലാണ് സംഭവം.

11 പേരുടെ വിരലുകളാണു അറുത്ത്മാറ്റിയത്.പരിക്കേറ്റവരെയെല്ലാം സാലംഗിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ താലിബാന്‍ തീവ്രവാദികള്‍ നേരത്തെ അഫ്ഗാന്‍ ജനതയോട് ആഹ്വാനം ചെയ്തിരുന്നു.

52 ശതമാനം പോളിംഗാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. വോട്ടെടുപ്പിനിടെയുണ്ടായ ഏറ്റുമുട്ടലുകളില്‍ 70 ഭീകരര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഭീകരാക്രമണത്തെ അവഗണിച്ച് വോട്ടെടുപ്പില്‍ പങ്കാളികളായ അഫ്ഗാന്‍ ജനതയെ അമേരിക്ക അഭിനന്ദിച്ചു. അഫ്ഗാനിസ്ഥാന്റെ ജനാധിപത്യ പ്രക്രിയയിലെ നിര്‍ണായക കാല്‍വെപ്പാണിതെന്ന് വൈറ്റ്ഹൗസ് അഭിപ്രായപ്പെട്ടു.