ഇന്ന് ജര്‍മ്മനി-പോര്‍ച്ചുഗല്‍ മത്സരം

single-img
16 June 2014

ronaldoഗ്രൂപ്പ് ജിയിലെ ജര്‍മ്മനി-പോര്‍ച്ചുഗല്‍ മത്സരം ഇന്ത്യന്‍ സമയം രാത്രി 9.30ന് സാല്‍ലഡോറിലെ റോന്റെ നോവ അരീനയിൽ നടക്കും.  ക്രിസ്റ്റ്യാനോയുടെ പരിക്ക് പോര്‍ചുഗല്‍ നിരയെ ആശങ്കയിലാക്കിയെങ്കിലും ഇന്ന് ഫിറ്റ്‌നസ് വീണ്ടെടുക്കും എന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. മറുവശത്ത് ജര്‍മന്‍ ടീമും പരിക്കിന്റെ പിടിയിലാണ് അവരുടെ ബോറൂസിയ ഡോര്‍ട്മുണ്ടിന്റെ മിഡ്ഫീല്‍ഡര്‍ മാര്‍ക്കോ വ്യൂസ് കാല്‍ക്കുഴക്ക് പരിക്കേറ്റ് ടീമില്‍ നിന്നും പുറത്തായി.

എങ്കിലും മെസൂത് ഓസില്‍ ഫിറ്റ്‌നസ് വീണ്ടെടുത്തത് അവര്‍ക്ക് ആശ്വാസം നല്‍കുന്നു. ജര്‍മനിയും പോര്‍ച്ചുഗലും ഇതുവരെ ഒമ്പത് തവണയാണ് ഏറ്റുമുട്ടിയിട്ടുളളത്. ഇതില്‍ അഞ്ച് തവണ ജര്‍മനി വിജയിച്ചപ്പോള്‍ മൂന്ന് തവണ പോര്‍ച്ചുഗലിനായിരുന്നു വിജയം. ഇന്ന് പുലര്‍ച്ചെ 12.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഏഷ്യന്‍ ശക്തികളായ ഇറാന്‍ ആഫ്രിക്കന്‍ കരുത്തായ നൈജീരിയയെ നേരിടും. പുലര്‍ച്ചെ 3.30നുള്ള മത്സരത്തിൽ ഘാന അമേരിക്കയെ നേരിടും.