കോർപ്പറേറ്റ് ലോകത്തെ ചതിക്കുഴികളെ കുറിച്ച് ഒരു ഹ്രസ്വ ചിത്രം

single-img
16 June 2014

technoThriller5 - wide - 6കോർപ്പറേറ്റ്” എന്ന ഹ്രസ്വചിത്രത്തിന്റെ പ്രിവ്യു പ്രദർശനം നിറഞ്ഞ സദസ്സിന്റെ കൈയടി നേടി. 42 മിനിറ്റ് ദൈർഖ്യമുള്ള ഈ ഹ്രസ്വചിത്രത്തിൽ കോർപ്പറേറ്റ് ലോകത്ത് നിന്നും നേരിടുന്ന ചതികളേയും വഞ്ചനകളേയും കുറിച്ച് നല്ല രീതിയിൽ വരച്ച് കാട്ടിയിരിക്കുന്നു. ഞായറാഴ്ച രാവിലെ 9 മണിക്ക് ശ്രീ തീയറ്ററിൽ പ്രദർശിപ്പിച്ച ഈ ഹ്രസ്വചിത്രം അതിന്റെ സങ്കേതിക മികവ് കൊണ്ടും സംവിധാന മിടുക്ക് കൊണ്ടും അക്ഷരാർഥത്തിൽ എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു.

ടെക്നോപാർക്കിലെ സൺടെക്ക് കമ്പനിയിൽ ജോലി ചെയ്യുന്ന നിശാന്തും അദ്ദേഹത്തിന്റെ സുഹൃത്ത്‌ അരുൺസിങ് ചിറ്റാറും ചേർന്നാണ് ഇതിന്റെ അണിയറയിൽ പ്രവൃത്തിച്ചിരിക്കുന്നു.

ഈ ചിത്രത്തിന്റെ എടുത്തു പറയാവുന്ന മറ്റൊരു പ്രത്യേകത ഇതിന്റെ ചായാഗ്രഹണമാണ്. കോർപ്പറേറ്റ് ചിത്രീകരിക്കാൻ ഉപയോഗിച്ചിരിക്കുന്നത് 5ഡി മാർക്ക് 3 ക്യാമറ ഉപയോഗിച്ചാണ്.

ഈ ഹ്രസ്വചിത്രത്തിൻറെ പബ്ലിസിറ്റി ഡിസൈൻ ചെയ്തിരിക്കുന്നത് അരുൺസിങ് ചിറ്റാറാണ്. ഇതിന്റെ അസോസിയേറ്റ് ഡയറക്ടർ രാജേഷ്‌ അടൂരാണ്.

മണിയൻ പിള്ള രാജു, രഞ്ജിത്ത് രജപുത്ര, ജി.എസ്സ്.വിജയൻ, വി.ജി.തമ്പി, സുരേഷ് ബാബു, അൻസർ ഖാൻ, ദിനേഷ് പണിക്കർ, കിഷോർ സത്യ, ജോൺ ജേക്കബ്, ധന്യമേരി വർഗ്ഗീസ്സ് തുടങ്ങിയ പ്രമുഖർ ഈ ഹ്രസ്വചിത്രത്തിന്റെ പ്രിവ്യു പ്രദർശനത്തിൽ പങ്കെടുത്തു.

ജോൺ ജേക്കബ്, കിഷോർ സത്യ, ദിനേഷ് പണിക്കർ, മൊഹൻ ഐരൂർ, ഡിസ്നി ജൈംസ്, അജിത്ത്, വരുൺ, മണികണ്ടൻ, അജയ്, ശ്രീക്കുട്ടി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ഈ ചിത്രത്തിൻറെ കഥ, തിരക്കഥ, സംവിധാന നിർവ്വഹിച്ചിരിക്കുന്നത് നിഷാന്ത്, ചായാഗ്രഹണം അരുൺസിങ് ചിറ്റാർ, പശ്ചാത്തല സംഗീതം ചന്തു മിത്ര, അജിത്ത് മാത്യു, ചിത്രസംയോജനം സുജിത്ത് സഹദേവ്, VFX ഐമാക്സ്സ് ഇന്ത്യ, സ്റ്റുഡിയോ ഫ്രേം സ്റ്റോർ, നിർമ്മാണ നിർവ്വഹണം ഗോപൻ ശാസ്തമംഗലം, സ്റ്റിൽസ് അനൂപ്, ഡിസൈൻ പിക്സൽ.