ലാല്‍ ജോസിൻറെ കൊച്ചി-ലണ്ടന്‍ കാര്‍ യാത്ര ആരംഭിച്ചു

single-img
16 June 2014

kochi-londonഇന്നു രാവിലെ പത്തരയ്‌ക്ക് ലാല്‍ ജോസും സംഘവും തങ്ങളുടെ കൊച്ചി-ലണ്ടന്‍ കാര്‍ യാത്ര ആരംഭിച്ചു. സഞ്ചാരിയായ സുരേഷ്‌ ജോസഫ്‌, പത്രപ്രവര്‍ത്തകനായ ബൈജു എന്‍ നായര്‍ എന്നിവരാണ്‌ ലാല്‍ജോസിന്റെ സഹയാത്രികര്‍.   75 ദിവസത്തെ യാത്രയില്‍ ഏഷ്യ, യൂറോപ്പ്‌ വന്‍കരകളിലായി 27 രാജ്യങ്ങളാണ്‌ സംഘം പിന്നിടുക. ഇവര്‍ ലണ്ടനില്‍ എത്തുമ്പഴേക്കും ഏകദേശം 24,000 കിലോമീറ്ററുകള്‍ സംഘം പിന്നിട്ടിരിക്കും. തന്റെ പുതിയ ചിത്രമായ ‘വിക്രമാദിത്യ’ന്റെ പോസ്‌റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ബാക്കി നില്‍ക്കുമ്പോഴാണ്‌ ലാല്‍ജോസ്‌ യാത്രയ്‌ക്ക് പുറപ്പെടുന്നത്‌.

ചിത്രം റിലീസ്‌ ചെയ്യുമ്പോഴും സംവിധായകന്‍ തന്റെ സാഹസിക യാത്രയിലായിരിക്കും. നിവിന്‍ പോളി, നമിത പ്രമോദ്‌, ബിജിബാല്‍, നജീം അര്‍ഷാദ്‌ തുടങ്ങിയ സിനിമാ രംഗത്തു നിന്നുള്ള പ്രമുഖരും ലാല്‍ജോസ്‌ ഉള്‍പ്പെടെയുള്ള യാത്രികരുടെ കുടുംബാംഗങ്ങളും സംഘത്തെ യാത്ര അയയ്‌ക്കാന്‍ എത്തിയിരുന്നു.