ഗർഭനിരോധന ഉറയിൽ ഒളിപ്പിച്ച് മലദ്വാരത്തിൽ വച്ച് കടത്തിയ സ്വർണം പിടികൂടി

single-img
15 June 2014

goldഗർഭനിരോധന ഉറയിൽ ഒളിപ്പിച്ച് മലദ്വാരത്തിൽ വച്ച് കടത്തിയ 933 ഗ്രാം സ്വർണം കരിപ്പൂരിൽ പിടികൂടി. ഞായറാഴ്ച പുലർച്ചെ എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ വടകര മടപ്പളളി കോളേജിന് സമീപം എളയേടത്ത് ആനക്കുഴിയിൽ മുഹമ്മദ് ഷാഫിയിൽ(31) നിന്നാണ് എട്ട് സ്വർണ ബിസ്‌കറ്റുകൾ പിടികൂടിയത്. ഇവയ്ക്ക് 25 ലക്ഷം രൂപ വിലമതിക്കും.