സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍

single-img
14 June 2014

Trollingസംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. ജൂലൈ 31 വരെ 47 ദിവസമാണ് യന്ത്രബോട്ടുകള്‍ക്ക് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ അന്യസംസ്ഥാന, വിദേശ ബോട്ടുകള്‍ ഉള്‍പ്പെടെ യാതൊരു ബോട്ടുകളും കേരള തീരത്തെ കടലിറക്കരുതെന്നു ഫിഷറീസ് ഡയറക്ടര്‍ അഭ്യര്‍ഥിച്ചു. ഇന്നു രാത്രിയോടെ മത്സ്യബന്ധനബോട്ടുകള്‍ തീരത്ത് അടുപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് നിര്‍ദേശം നല്കി. അന്യസംസ്ഥാന ബോട്ടുകളോട് തീരം വിടാനും നിര്‍ദേശം നല്കിയിട്ടുണ്ട്.