തെലുങ്ക് നടി ശകുന്തള ​ നിര്യാതയായി

single-img
14 June 2014

shakunathaതെലുങ്ക് നടി ശകുന്തള (63)​ നിര്യാതയായി. കൊന്പള്ളിയിലെ വീട്ടിൽ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തെലുങ്കിൽ ഹാസ്യ വേഷങ്ങളിൽ ഏറെ തിളങ്ങിയ നടിയാണ് ശകുന്തള. രണ്ടു മക്കൾക്കൊപ്പമായിരുന്നു താമസം.

 

മഹാരാഷ്ട്രയിൽ ജനിച്ച ശകുന്തള 1979ൽ മാ ഭൂമി എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. അതിനു മുന്പ് നാടക നടിയായിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിനിടെ എഴുപതോളം സിനിമകളിൽ അഭിനയിച്ചു.