ഋഷിരാജ് സിങ് സ്ഥാനമൊഴിയുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഗതാഗതമന്ത്രി

single-img
14 June 2014

thiവാഹനങ്ങളില്‍ പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിനുള്ള ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് ജനങ്ങളുടെ ബുദ്ധിമുട്ടൊഴിവാക്കാനാണെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍, ഉത്തരവ് പിന്‍വലിച്ചതുകൊണ്ട് ഋഷിരാജ് സിങ് സ്ഥാനമൊഴിയുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

കേരളത്തില്‍ 80 ശതമാനം കാറുകള്‍ക്കും പിന്നില്‍ സീറ്റ് ബെല്‍റ്റില്ല. ഈ സാഹചര്യത്തില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഒരു നിലപാടും സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.