മുന്‍ കാമുകന്‍ തന്നെ പീഡിപ്പിച്ചതായി ബോളിവുഡ് താരം പ്രീതി സിന്റ

single-img
14 June 2014

Preethiബോംബെയിലെ ഐപിഎല്‍ മത്സരത്തിനിടെ പ്രമുഖ ബോളിവുഡ് താരം പ്രീതി സിന്റയെ മുന്‍ കാമുകന്‍ പീഡിപ്പിച്ചതായി പരാതി. ബിസിനസുകാരനായ നസ് വാധ്യ കഴിഞ്ഞ 30 ന് വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന ചൈന്നൈ പഞ്ചാബ് മത്സരത്തിനിടെ പീഡിപ്പിച്ചതായി കാട്ടിയാണ് മറൈന്‍ ഡ്രൈവ് പോലീസ് സ്‌റ്റേഷനിലാണ് പ്രീതി സിന്റ പരാതി നല്‍കിയിരിക്കുന്നത്. സംഭവം നടന്നത് കഴിഞ്ഞമാസം 30നാണെങ്കിലും പ്രീതി സിന്റ കഴിഞ്ഞ വ്യാഴാഴ്ച മാത്രമാണ് പരാതിപ്പെട്ടത്.