പെട്രോള്‍ ക്ഷാമം തുടരാന്‍ സാധ്യത

single-img
14 June 2014

petrol_thumb1ലോക മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വിലയിടഞ്ഞതിനെ തുടര്‍ന്ന് ഇക്കുറി പെട്രോള്‍ വില കുറയാനുള്ള സാധ്യത മുന്നില്‍ കണ്ടു ഡീലര്‍മാര്‍ സ്റ്റോക്ക് കുറച്ചെടുക്കുന്നതു കാരണം സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനക്ഷാമം തുടരാന്‍ സാധ്യത. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ പമ്പുകളില്‍ പലതിലും പെട്രോള്‍ വിതരണം നിലച്ചിരിക്കുകയാണ്. പ്രതിസന്ധിക്കു പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നതായി എണ്ണക്കമ്പനികള്‍ പറയുന്നുണെ്ടങ്കിലും 16 വരെയെങ്കിലും ഇന്ധനക്ഷാമം രൂക്ഷമായി തുടരുമെന്നാണു പെട്രോള്‍ പമ്പുടമകള്‍ നല്‍കുന്ന സൂചന.