കേന്ദ്ര പ്രതിരോധ മന്ത്രി ജമ്മുകാശ്മീർ സന്ദർശിക്കാനിരിക്കെ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിൽ ഒമർ അബ്ദുള്ള സംശയം പ്രകടിപ്പിച്ചു

single-img
14 June 2014

omarകേന്ദ്ര പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്‌ലി ശനിയാഴ്ച ജമ്മുകാശ്മീർ സന്ദർശിക്കാനിരിക്കെ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സംശയം പ്രകടിപ്പിച്ചു. പ്രതിരോധ മന്ത്രിയായതിനു ശേഷം ജെയ്റ്റ്‌ലി ആദ്യമായി സംസ്ഥാനം സന്ദർശിക്കാനും സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്താനും എത്താനിരിക്കെ വെടിനിർത്തൽ കരാർ ലംഘനമുണ്ടായത് യാദൃശ്ചികം മാത്രമാണോ?​- ഒമർ ട്വിറ്ററിൽ കുറിച്ചു. പുതിയ സർക്കാരിന്റെ നിശ്ചയദാർഢ്യത്തെ വെല്ലുവിളിക്കേണ്ട സമയമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.