രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഭാവിയിൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
14 June 2014

modiരാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഭാവിയിൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . അതിനാൽ തന്നെ ജനങ്ങൾക്ക് തന്നോടുള്ള ഇഷ്ടത്തിൽ കുറവ് വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. യു.പി.എ സർക്കാർ അധികാരമൊഴിയുമ്പോൾ രാജ്യത്തിന്റെ ഖജനാവ് കാലിയായിരുന്നു. അതിനാൽ തന്നെ സന്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു . ഇപ്പോൾ രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. ഇത് നേർവഴിയിൽ കൊണ്ടുവന്നേ മതിയാവൂ എന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് സംസ്ഥാനങ്ങളും വികസിക്കണമെന്നും അദ്ദേഹം പറഞ്ഞു.