ബലാത്സംഗം ചെയ്ത് പിറന്നാളാഘോഷിക്കുന്ന 67 കാരന്‍ പിടിയില്‍; പിടിയിലായത് 67മത് പിറന്നാളാഘോഷത്തിനിടെ, ഇരകള്‍ നൂറിലധികം

single-img
14 June 2014

Makaranതന്റെ പിറന്നാളാഘോഷിക്കാന്‍ യുവതികളെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തി ബലാത്സംഗം ചെയ്യുന്ന 67കാരന്‍ പിടിയില്‍. റഷ്യക്കാരനായ വലേറി മകരന്‍കോവാണ് മോസ്‌കോയില്‍ തന്റെ 67മത് ‘ജന്മദിന ആഘോഷത്തിനിടെ’ പിടിയിലായത്.

തന്റെ യഥാര്‍ത്ഥ വ്യക്തിത്വം മറച്ചുവെച്ച് ജീവിച്ചിരുന്ന മകരന്‍കോവ് കഴിഞ്ഞ 27 വര്‍ഷം കൊണ്ട് ചുരുങ്ങിയത് 108 പോരെ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ ബലാത്സംഗത്തിനു ശേഷം ഇരകളുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയും ചെയ്യുമായിരുന്നു. മുഖം മൂടി ധരിച്ചാണ് ഇയാള്‍ സ്ത്രീകളെ ആക്രമിച്ചിരുന്നതെന്നും പോലീസ് പറയുന്നു.

താന്‍ സ്വയം സ്ത്രീയായാണ് കരുതുന്നതെന്നും പിറന്നാള്‍ സമ്മാനമാണ് താന്‍ സ്ത്രീകള്‍ക്ക് നല്‍കുന്നതെന്നുമാണ് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

തന്റെ 67മത് ജന്മദിനമാഘോഷിക്കാന്‍ 29 കാരിയായ യുവതിയെ ബാലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിക്കപ്പെടുന്നത്. ആക്രമണത്തിനിടെ ഇയാളുടെ മുഖംമൂടി ഊരിയെടുത്ത് രക്ഷപ്പെട്ട യുവതി പോലീസിനെ അറിയിക്കുകയും മകരന്‍കോവ് പിടിക്കപ്പെടുകയുമായിരുന്നു.