ഐഎന്‍എസ് വിക്രമാദിത്യയില്‍ പ്രധാനമന്ത്രി ഇന്ന് യാത്ര ചെയ്യും

single-img
14 June 2014

INS Vikramadithyaഇന്ത്യയില്‍ നാവിക സേനയുടെ കൈവശമുള്ള ഏറ്റവും വലുതും ശക്തിയേറിയതുമായ യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര ചെയ്യും. ഗോവന്‍ തീരത്തോട് ചേര്‍ന്ന് അറബിക്കടലിലൂടെയായിരിക്കും പ്രധാനമന്ത്രി യാത്ര ചെയ്യുക.

പ്രധാനമന്ത്രിയായ ശേഷം ഡല്‍ഹിക്ക് പുറത്തുള്ള മോദിയുടെ ആദ്യത്തെ സന്ദര്‍ശനമെന്ന പ്രത്യേകതയും ഇതിനുണ്ട്. മൂന്നു മണിക്കൂര്‍ യാത്രയില്‍ കപ്പലിനുള്ളില്‍ അദ്ദേഹം സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധനചെയ്തു സംസാരിക്കുകയും . യുദ്ധവിമാനങ്ങളുടെ വിവിധതരം പ്രകടനങ്ങള്‍ വീക്ഷിക്കുകയും ചെയ്യും.