എം.എ. ബേബി ഏതു മുഖം വച്ചാണ് നിയമസഭയിലെത്തുകയെന്ന് രമേശ് ചെന്നിത്തല

single-img
14 June 2014

Ramesh-Chennithalaലോകസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം നിയോജകമണ്ഡലമായ കുണ്ടറയില്‍ ഏഴായിരത്തോളം വോട്ടുകള്‍ക്കു പിന്നില്‍ പോയ എം.എ. ബേബി ഏതുമുഖവുമായാണു നിയമസഭയിലെത്തുകയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമസഭയില്‍ അഞ്ചാം ദിവസവും എം.എ. ബേബി എത്തിയില്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

ഇതിനിടെ ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ എം.എ. ബേബി രാജിവയ്ക്കുകയാണു വേണ്ടതെന്നും അല്ലാതെ ആര്‍എസ്പിക്കെതിരേ കല്ലേറ് നടത്തുകയല്ല വേണ്ടതെന്നും സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. താന്‍ യുഡിഎഫിലേക്കു പോന്നപ്പോഴും ഇടതുപക്ഷത്തു നിന്നപ്പോഴും ഏഴായിരം വോട്ടിന്റെ ഭൂരിപക്ഷം തന്റെ നിയജകമണ്ഡലത്തില്‍ നിന്നും ലഭിച്ചതായി എ.എ. അസീസ് പറഞ്ഞു. ബേബിക്കാകട്ടെ ഏഴായിരം വോട്ട് കുറയുകയും ചെയ്തു.