ഒരുലക്ഷംരൂപ വരെയുള്ള വിളവായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളുമെന്ന് തെലങ്കാന മുഖ്യമന്ത്രി

single-img
14 June 2014

chandraഒരുലക്ഷംരൂപ വരെയുള്ള വിളവായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു . ഒരുവര്‍ഷം മുമ്പുള്ള കാര്‍ഷികവായ്പകളേ എഴുതിത്തള്ളൂ എന്ന് കഴിഞ്ഞദിവസം ധനമന്ത്രി ഇ. രാജേന്ദര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ നിയമസഭയില്‍ പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോഴാണ് റാവു സര്‍ക്കാറിന്റെ നയം വ്യക്തമാക്കിയത്.

 
നിലവിലുള്ള കാര്‍ഷികവായ്പകളെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചുവരികയാണ്. തീരുമാനം നടപ്പാകുന്നതോടെ 26 ലക്ഷം കര്‍ഷകര്‍ക്ക് അതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് റാവു പറഞ്ഞു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും കൂടിയാലോചിച്ചാണീ തിരുമാനത്തില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.