കരസേനാമേധാവി ജനറല്‍ ബിക്രം സിംഗ് മന്ത്രി വി.കെ സിംഗിനെ സന്ദര്‍ശിച്ചു

single-img
14 June 2014

Gen Bikram Singh the new COASകരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ് സേനയിലെ തന്റെ മുന്‍ഗാമിയും ഇപ്പോള്‍ വടക്കുകിഴക്കന്‍മേഖലയുടെ വികസനചുമതലുള്ള കേന്ദ്രമന്ത്രിയുമായ ജനറല്‍ (റിട്ട) വി.കെ സിംഗിനെ സന്ദര്‍ശിച്ചു. സൈന്യത്തിന്റെ പൊതുതാത്പര്യങ്ങളായിരുന്നു കൂടിക്കാഴ്ചയിലെ വിഷയങ്ങളെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് കൂടുതല്‍ ചുമതലകളുണ്ട്. അതിനാല്‍ ഈ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും സൈനികകേന്ദ്രങ്ങള്‍ പറഞ്ഞു.