അതിർത്തിയിൽ പാകിസ്ഥാൻ വെടിനിറുത്തൽ കരാർ ലംഘിക്കുന്നത് നേരിടാൻ സേന സജ്ജമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി

single-img
14 June 2014

arunഅതിർത്തിയിൽ പാകിസ്ഥാൻ വെടിനിറുത്തൽ കരാർ ലംഘിക്കുന്നത് നേരിടാൻ സേന സജ്ജമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്‌ലി . ജമ്മു കാശ‌്‌മീരിലെ സുരക്ഷാ സ്ഥിതി സംബന്ധിച്ച് ജെയ്റ്റ്‌ലി സർക്കാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. കരസേനാ മേധാവി ബിക്രം സിംഗും ജെയ്റ്റ്‌ലിക്കൊപ്പമുണ്ട്. നിയന്ത്രണ രേഖയിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങൾ ജെയ്റ്റ്‌ലിയെ ഉന്നത സൈനികോദ്യഗസ്ഥർ ധരിപ്പിക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജമ്മുകാശ്‌മീരിലെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.