ഇനിയയുടെ വീട്ടിലെ മോഷണം: സഹോദരിയുടെ പ്രതിശ്രുത വരൻ പിടിയിൽ

single-img
14 June 2014

tehthdrthനടി ഇനിയയുടെ വീട്ടിലെ മോഷണത്തിന് പിന്നിൽ ഇനിയയുടെ സഹോദരി സ്വാതിയുടെ പ്രതിശ്രുത വരൻ.പ്രതിശ്രുത വരൻ ഷെബിൻ(32) ഇയാളുടെ സുഹൃത്ത് സജി(45) എന്നിവരാണു പിടിയിലായത്.രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.വീട്ടിലെ  നിത്യസന്ദർശകനായിരുന്ന ഇയാളേയും കൂട്ടാളിയേയും പോലീസ് അറസ്റ്റ് ചെയ്തു.

ഇനിയയും മാതാപിതാക്കളായ സലാഹുദീനും സാവിത്രിയും സഹോദരൻ ശ്രാവണും സഹോദരി സ്വാതിയും മോഷണത്തിന് ആസൂത്രണം ചെയ്ത സ്വാതിയുടെ പ്രതിശ്രുത വരൻ ഷെബിനും രാത്രി 8.45 ന് സിനിമയ്ക്ക് പോയപ്പോഴാണു വീട്ടിൽ മോഷണം നടന്നത്.മോഷണം ആസൂത്രണം ചെയ്ത ശേഷം ഷെബിൻ ടിക്കറ്റ് എടുത്ത് നൽകി ഇവർക്കൊപ്പം സിനിമയ്ക്ക് പോവുകയായിരുന്നു.ഈ സമയം ഷെബിന്റെ കൂട്ടാളികൾ വീട്ടിലെത്തി മോഷണം നടത്തി.

മോഷണം നടന്ന ശേഷം കരമന പൊലീസിൽ പരാതി നൽകിയതും ഫോറൻസിക് വിദഗ്ധർ എത്തിയപ്പോൾ കാര്യങ്ങൾ വിശദീകരിച്ചതുമെല്ലാം ഷെബിനായിരുന്നു. വീട്ടുകാർക്കും പൊലീസിനും ഒരു സംശയവും തോന്നാത്ത നിലയിലായിരുന്നു ഷെബിന്റെ പ്രവർത്തനം.

സിനിമയ്ക്ക് താമസിച്ചെത്തിയ ഇനിയയുടെ സഹോദരൻ ശ്രാവണെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യം അന്വേഷണം നടന്നത് എന്നാക് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റക്കാരൻ അല്ലെന്ന് മനസ്സിലായിരുന്നു

തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു ഷെബിന്റെ സംഘത്തിന്റെ പങ്ക് വെളിപ്പെട്ടത്. തിനിടെ കരുപ്പോട്ടി സജിയെ പൊലീസ് പിടികൂടിയതോടെ ഷെബിനിന്റെ പങ്ക് പൂർണമായി വെളിപ്പെടുകയും ചെയ്തു. ഷെബിൻ പൊലീസ് മുമ്പാകെ കുറ്റം സമ്മതിച്ചിട്ടുണ്ട്.

വീട്ടിലെ നിത്യസന്ദർശകരായിരുന്ന ഷെബിൻ വീടിന്റെ താക്കോൽ സംഘടിപ്പിച്ച് അതിന്റെ ഡ്യൂപ്ളിക്കേറ്റ് കീ ഉണ്ടാക്കിയെടുത്തു. തുടർന്ന് മോഷണസംഘത്തെ കാര്യങ്ങൾ പറഞ്ഞേല്പിച്ച ശേഷം ഷെബിൻ വീട്ടുകാർക്കൊപ്പം സിനിമയ്ക്ക് പോയത്.

തമ്പാനൂർ സി.ഐ കമറുദ്ദീനും കരമന എസ്.ഐ സി.മോഹനനും ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.എ.സി.പി ശ്രീകുമാർ ആണു അന്വേഷണത്തിനു നേതൃത്വം ല്ല്കിയത്