പ്രഭുദേവയുമായുള്ളതെല്ലാം നയൻതാര മായ്‌ച്ചു കളയുന്നു

single-img
14 June 2014

nayansപ്രഭുദേവയുമായുള്ള പ്രണയകാലത്ത് ആവേശം മൂത്ത നയൻതാര പ്രഭുദേവയുടെ പേര്‌ ശരീരത്തിൽ പച്ചകുത്തിയിരുന്നു. പ്രണയം അനശ്വരമാക്കാന്‍ നയന്‍സ്‌ ഇടതുകൈയ്യിലാണ്‌ പ്രഭു എന്ന്‌ പച്ചകുത്തിയത്‌. ഇപ്പോള്‍ പച്ചകുത്തിയ പേര്‌ മായ്‌ച്ചു കളയാന്‍ നമ്മുടെ നയന്‍സ്‌ ശ്രമം തുടങ്ങി കഴിഞ്ഞുവെന്നാണ് സംസാരം.

വിവാഹത്തോളം എത്തിയ ബന്ധം പെട്ടെന്നൊരുനാള്‍ തകരുകയും ഇരുവരും വേര്‍പിരിയുകയും ചെയ്‌തതോടെ പച്ചകുത്ത്‌ മാത്രമായി ബാക്കി. പ്രണയം തകര്‍ന്നതിന്റെ പിന്നാലെ നയന്‍സ്‌ സിനിമയിലേക്ക്‌ മടങ്ങി വന്നപ്പോഴും പച്ചകുത്ത്‌ പിന്നെയും വിഷയമായി. പിരിഞ്ഞെങ്കിലും ഇപ്പോഴും പ്രഭുവിനെ പ്രണയിക്കുന്നതിനാലാണ്‌ നയന്‍സ്‌ പച്ചകുത്ത്‌ നിര്‍ത്തിയിരിക്കുന്നത്‌ എന്നായിരുന്നു ചില ഗോസിപ്പുകൾ.

എന്നാല്‍ പച്ചകുത്ത്‌ മായ്‌ക്കാന്‍ തന്നെ ഒടുവില്‍ നയന്‍സ്‌ തീരുമാനിച്ചിരിക്കുകയാണ്‌ എന്നാണ്‌ ഇപ്പോള്‍ കേള്‍ക്കുന്നത്‌. മുമ്പ്‌ ബോളിവുഡില്‍ രണ്‍ബീര്‍ കപൂറിനോടുള്ള പ്രേമം അസ്‌ഥിയില്‍ പിടിച്ചപ്പോള്‍ ദീപികാ പദുക്കോണിന്റെ മുതുകത്ത് രണ്‍ബീറിന്റെ പേര്‌ പച്ചകുത്തിയിരുന്നു. ഒടുവിൽ ദീപികയെ വിട്ട് രണ്‍ബീര്‍ അടുത്ത പെണ്ണിന്റെ പിന്നാലെ പോയി ഒടുവില്‍ ലേസര്‍ ചികിത്സ നടത്തിയാണ്‌ ദീപിക ഇത്‌ മാറ്റിയത്‌. ഈ രീതി നയന്‍സും പരീക്ഷിച്ചേക്കും.