ആസ്ട്രേലിയക്കെതിരെ ചിലിക്ക് വിജയം

single-img
14 June 2014

chile-sanchezസാവോപോളോ: ഗ്രൂപ്പ് ബി യിലെ രണ്ടാം മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചിലി ജയിച്ചു. മത്സരത്തിന്റെ 12 -ാം മിനിറ്റില്‍ സാഞ്ചസിന്‍റെ ഗോളോടെ ചിലി ആസ്ട്രേലിയയുടെ അക്കൗണ്ട് തുറന്നു. ഗോളിന്‍റെ ഞെട്ടല്‍ മാറുംമുമ്പ് തൊട്ടടുത്ത മിനിറ്റില്‍ വീണ്ടും വാള്‍ഡവിയ ആസ്ട്രേലിയന്‍ വല കുലുക്കി.  രണ്ടു ഗോളിന്‍റെ ലീഡ് നേടിയതോടെ ചിലി പ്രതിരോധത്തിലേക്ക് നിങ്ങിയപ്പോള്‍ ആസ്ട്രേലിയന്‍ നിര ആക്രമണം തുടങ്ങി. മുപ്പത്തഞ്ചാം മിനിറ്റില്‍ കാഹിലിലൂടെ ആസ്ട്രേലിയ ഗോള്‍ മടക്കി.

രണ്ടാം പകുതിയുടെ 53-ാം മിനിറ്റില്‍ കാഹില്‍ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു. അവസാന സമയത്ത് ആസ്ട്രേലിയ സമനിലഗോളിനുവേണ്ടി ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിത ഗോള്‍ നേടി ജീന്‍ ബ്യൂസ്യോര്‍ ചിലിയുടെ ഗോള്‍ പട്ടിക തികച്ചു.