ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയ്ക്ക് ജയിലില്‍ വെച്ച് പരിക്കേറ്റു

single-img
13 June 2014

yashwant_sinhaജയിലില്‍ കഴിയുന്ന മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹയ്ക്ക് പരിക്കേറ്റു. കസേരയില്‍ നിന്നു വീണാണ് അദ്ദേഹത്തിനു തലയ്ക്കു പരിക്കേറ്റത്. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തിയതിന് അറസ്റ്റിലായ യശ്വന്ത് സിന്‍ഹയെ ജൂണ്‍ മൂന്നിനാണ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ജാമ്യത്തുക കെട്ടിവയ്ക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ടത്.