ഋഷിരാജ് സിംഗിന്റെ ഉത്തരവ് അപ്രായോഗികം; പിന്‍സീറ്റില്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കണമെന്ന ഉത്തരവ് പിന്‍വലിക്കുമെന്ന് തിരുവഞ്ചൂര്‍

single-img
13 June 2014

THIRUVANCHOORഗതാഗത കമ്മീഷണറുടെ വാഹനത്തിന്റെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഋഷിരാജ് സിംഗിന്റെ ഉത്തരവ് അപ്രായോഗികമാണെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

കെ. ശിവദാസന്‍ നായര്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത് പ്രായോഗികമല്ലെന്നു കാണിച്ച് നിയമസഭയില്‍ നടത്തിയ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. ഈകുറ്റത്തിന് കേസെടുക്കാന്‍ പോയാല്‍ എല്ലാവര്‍ക്കുമെതിരേ കേസെടുക്കേണ്ടി വരുമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

കേന്ദ്രമന്ത്രി ഗോപിനാഥ് മുണെ്ട വാഹനാപകടത്തില്‍ മരിച്ച സാഹചര്യത്തിലാണ് ഋഷിരാജ് സിംഗ് പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്.