വേനൽ മഴയിൽ ഉണ്ടായ നാശനഷ്ടങ്ങൾ:എല്ലാ ജില്ലകൾക്കും 18 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി

single-img
13 June 2014

rainവേനൽ മഴയിൽ ഉണ്ടായ നാശനഷ്ടങ്ങൾ നികത്താൻ വേണ്ടി എല്ലാ ജില്ലകൾക്കും കൂടി 18 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി . മഴയിൽ വീടുകളും തെങ്ങുകളും മറ്റ് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ കളക്ടർമാരോട് നിർദ്ദേശിച്ചതായും പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം അദ്ദേഹം വാർത്താ സമ്മേശനത്തിൽ അറിയിച്ചു.

 

മഴയെ തുടർന്ന് പലയിടത്തും പോസ്റ്റുകളും മറ്റും ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. അവ പുന:സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പൈപ്പ് പൊട്ടിയ ഇടങ്ങളിൽ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ ജല അതോറിറ്റിയെ ചുമതലപ്പെടുത്തി. ജലവിതരണം പുന:സ്ഥാപിക്കുന്നത് വരെ ലോറികളിൽ വെള്ളം എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.