കോണ്‍ഗ്രസിന് പ്രതിപക്ഷനേതൃസ്ഥാനം നല്കണമെന്ന് ജെഡി-യു കത്ത് നല്‍കി

single-img
13 June 2014

AVN25_LOKSABHA_19610fകോണ്‍ഗ്രസിന് ലോക്‌സഭയിലെ പ്രതിപക്ഷനേതൃസ്ഥാനം നല്കണമെന്ന് ജെഡി-യു. ഇക്കാര്യം ആവശ്യപ്പെട്ട് ജെഡി-യു സ്പീക്കര്‍ക്ക് കത്തു നല്കി. ലോക്‌സഭയില്‍ രണ്ട് എംപിമാരാണ് ജെഡി-യുവിനുള്ളത്. പ്രതിപക്ഷനേതൃസ്ഥാനം നല്കണമെന്നാവശ്യപ്പെട്ട് സോണിയ നേരത്തെ സ്പീക്കര്‍ സുമിത്ര മഹാജന് കത്തു നല്കിയിരുന്നു. ഇക്കാര്യത്തില്‍ ചെറുകക്ഷികളുടെ പിന്തുണ നേടി സ്പീക്കര്‍ക്കു മേലുള്ള സമ്മര്‍ദം ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം.