താല്‍ച്ചാറില്‍നിന്നു വൈദ്യുതി കിട്ടിത്തുടങ്ങി; ലോഡ് ഷെഡിംഗ് 45 മിനിറ്റ് മാത്രം

single-img
13 June 2014

bl14_blmrh_TN_power_923220fതാല്‍ച്ചാറില്‍ നിന്നുള്ള വൈദ്യുതി ലഭിച്ചുതുടങ്ങിയതോടെ സംസ്ഥാനത്തെ ലോഡ് ഷെഡിംഗ് 45 മിനിറ്റ് മാത്രമാക്കി ചുരുക്കിയതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ജൂണ്‍ 11ന് അവിചാരിതമായി താല്‍ച്ചാറില്‍നിന്നുള്ള വൈദ്യുതി മുടങ്ങിയതോടെ നിലവിലുള്ള 45 മിനിറ്റ് വൈദ്യുതി നിയന്ത്രണം കൂടാതെ 20 മിനിറ്റ് അധിക ലോഡ്‌ഷെഡിംഗ് കൂടി ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, 11നു രാത്രിയോടെ താല്‍ച്ചാറില്‍നിന്നു വൈദ്യുതി ലഭിച്ചതോടെ ലോ ഡ് ഷെഡിംഗ് ഒഴിവാക്കുകയായിരുന്നു.