കുട്ടിക്കടത്ത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: വനിതാ ശിശുക്ഷേമവകുപ്പ്

single-img
13 June 2014

manushyaകേന്ദ്ര ഏജന്‍സി ജാര്‍ഖണ്ഡില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവം അന്വേഷിക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്റെ ശിപാര്‍ശ. ശിപാര്‍ശ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കൈമാറി. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി, വകുപ്പു മന്ത്രി മേനക ഗാന്ധിക്കു സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിപാര്‍ശ.

അന്തര്‍സംസ്ഥാന മനുഷ്യക്കടത്താണ് കേരളത്തില്‍ നടന്നതെന്ന് സംശയിക്കുന്നതായും കുട്ടികളെ എത്തിച്ചത് രേഖകളില്ലാതെയാണെന്നും ഏജന്റുമാര്‍ പണം കൈപ്പറ്റിയെന്നും വനിതാ ശിശുക്ഷേമവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.