അഖിലേന്ത്യാ ആര്‍മി നഴ്‌സിങ് പരീക്ഷയില്‍ മലയാളി പെണ്‍കുട്ടിക്ക് ഒന്നാം റാങ്ക്

single-img
13 June 2014

Meera josephഅഖിലേന്ത്യാ ആര്‍മി നഴ്‌സിങ് പരീക്ഷയില്‍ മലയാളി പെണ്‍കുട്ടിക്ക് ഒന്നാംറാങ്ക്. ഇടുക്കി നെടുങ്കണ്ടം കുര്യന്റെയും മേരിയുടെയും മകള്‍ മീരാ ജോസഫിനാണ് റാങ്ക്. ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി(ജി.എന്‍.എം) പരീക്ഷാ ബോര്‍ഡില്‍ ഒന്നാമതെത്തിയ ലഫ്. മീരാ ജോസഫിന് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു.

ചണ്ഡീഗഢ് കമാന്‍ഡ് ഹോസ്പിറ്റലിലെ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍നിന്ന് മീരാ ജോസഫ് ഉള്‍പ്പെടെ 20 പ്രൊബേഷണല്‍ നഴ്‌സുമാരാണ് ലഫ്റ്റനന്റുമാരായി കമ്മീഷന്‍ ചെയ്യപ്പെട്ട ചടങ്ങില്‍ മേജര്‍ ജനറല്‍ ശര്‍മയാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.