വേനല്‍ മഴയില്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍

single-img
13 June 2014

rainഏപ്രില്‍, മെയ് മാസങ്ങളില്‍ പെയ്ത വേനല്‍ മഴയില്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍. പതിനൊന്ന് മണിക്ക് മുഖ്യമന്ത്രിയും റവന്യു മന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശൈലേഷ് ഐഎഎസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് മഴക്കെടുതി വിലയിരുത്തുന്നത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റവുമധികം നഷ്ടമുണ്ടായ തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകള്‍ സന്ദര്‍ശിക്കും. വേനല്‍ മഴയില്‍ 141.65 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച കണക്ക്.