പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു; വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

single-img
13 June 2014

Pakistan_Border_1212219cപാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കാഷ്മീരിലെ പൂഞ്ച് സെക്ടറിലുണ്ടായ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാഷ്മീരിലെ പൂഞ്ച്, മെന്റര്‍ സെക്ടറുകളില്‍ രാവിലെ ഏഴിനാണ് വെടിവയ്പ്പുണ്ടായത്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ആദ്യ പ്രകോപനമുണ്ടായതായി ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഈ മേഖലകളില്‍ രൂക്ഷമായ വെടിവെയ്പ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.