മഴ ലഭിക്കുകയാണെങ്കില്‍ 25നു ലോഡ് ഷെഡിംഗ് പിന്‍വലിക്കുമെന്നു മന്ത്രി ആര്യാടന്‍

single-img
13 June 2014

aryadanസംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ മഴ ലഭിച്ചാല്‍ ഈ മാസം 25ന് ലോഡ് ഷെഡിംഗ് പിന്‍വലിക്കുമെന്നു വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ ലോഡ്‌ഷെഡിംഗിനെത്തുടര്‍ന്നു ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും വ്യവസായത്തകര്‍ച്ചയും ആരോപിച്ച് എ.കെ. ബാലന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്‍മേലുള്ള ചര്‍ച്ചയിലാണു മന്ത്രി ഇതു പറഞ്ഞത്.