രണ്ടു കുട്ടികളുടെ മാതാവായ മുപ്പത്തിയെട്ടുകാരിയെ ഇരുപത്തിമൂന്നുകാരന്‍ ‘വിവാഹവാഗ്ദാനം’ നല്‍കി പീഡിപ്പിച്ചു

single-img
13 June 2014

arrestരണ്ടു മക്കളുടെ അമ്മയായ മുപ്പത്തെട്ടുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരന്‍ അര്‍ത്തുങ്കല്‍ കടവുങ്കല്‍ വീട്ടില്‍ മെല്‍വിന്‍ മാര്‍ട്ടിനെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റു ചെയ്തു. വിവാഹവാഗ്ദാനം നല്‍കി തന്നെ ആറുമാസത്തിലേറെ ലൈംഗിക ചൂഷണത്തിനു വിധേയയാക്കിയെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഭര്‍ത്താവില്‍ നിന്നു വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന അര്‍ത്തുങ്കല്‍ സ്വദേശിനിയാണ് പരാതിക്കാരി.

മരടില്‍ വീട് വാടകയ്‌ക്കെടുത്ത് പതിനൊന്നും നാലും വയസുള്ള കുട്ടികളുമായി യുവതി പ്രതി മെല്‍വിനോടൊപ്പം താമസിക്കുകയായിരുന്നു. മെല്‍വിന്‍ യുവതിയുടെ ആഭരണങ്ങള്‍ വിറ്റാണ് ചെലവുകള്‍ക്കു പണം കണ്ടെത്തിയിരുന്നത്. ഇതിനിടെ മൂന്നാമതും ഗര്‍ഭിണിയായ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിനു വിധേയയാക്കിയതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭമെന്ന് പോലീസ് പറഞ്ഞു.

ഗര്‍ഭഛിദ്രം നടത്തിയതോടെ മാനസികമായി ഇരുവരും അകന്നിരുന്നുവെന്നും മെല്‍വിന്‍ സ്ഥലം വിട്ടുപോകാന്‍ ഒരുങ്ങുകയാണെന്നു മനസിലാക്കിയ യുവതി മരട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. സൗത്ത് സിഐ സിബി ടോം, എസ്‌ഐ എ.ബി. വിബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പള്ളിമുക്കിലെ ലോഡ്ജില്‍ നിന്നാണു മെല്‍വിനെ അറസ്റ്റ് ചെയ്തത്.