ഫിനീക്സിൽ കത്തോലിക്ക വൈദീകൻ വെടിയേറ്റ്‌ മരിച്ചു

single-img
13 June 2014

catholicഫിനീക്സ്: ബുധനാഴ്ച രാത്രി ഫിനീക്സിലെ സ്റ്റേറ്റ് ക്യാപ്പിറ്റലിനടുത്തുള്ള കത്തോലിക്ക ദേവാലയത്തിൽ വച്ച് ഫാ. കെന്നത് വാക്കർ(28) വെടിയേറ്റ്‌ മരിച്ചു. ഫാ. ജൊസഫ് ടെറ(56) മറ്റൊരു വൈദീകൻ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
16th അവന്യു മണ്ട്രോയ് സ്ട്രീറ്റ്ലുള്ള ദി മദർ ഓഫ് മേഴ്സി മിഷൻ ചർച്ചിൽ നിന്നും രാത്രി 9 മണിക്ക് കവർച്ച നടക്കുന്നതായി ഫോണ്‍കാൾ വന്നതായി പോലീസ് അധികാരികൾ സ്ഥിരീകരിക്കുന്നു. ഫാ. ജൊസഫ് ടെറ(56) ആണ് 911 വിളിച്ച് പോലീസിനെ അറിയിച്ചത്. അക്രമികൾ സഞ്ചരിച്ചതായി സംശയിക്കുന്ന കാർ പോലീസ് കണ്ടെത്തിയിട്ടുണ്ട്.