സോളാര്‍ സ്വപ്‌നം എന്ന സിനിമയുടെ നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തിയിട്ടില്ല;രണ്ടാമത്തെ കുട്ടിയുടെ പിതാവാരെന്നു മരണംവരെ വെളിപ്പെടുത്തില്ല:സരിത

single-img
13 June 2014

saritha-story_350_050314090134സോളാര്‍ സ്വപ്‌നം എന്ന സിനിമയുടെ നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ശരിയല്ലെന്ന് സരിത എസ് നായർ. ‘സോളാര്‍ സ്വപ്‌നം’ എന്നപേരില്‍ സിനിമയെടുത്ത നിർമ്മാതാവ് രാജു ജോസഫിനെ വീട്ടിലെത്തി സരിത നായര്‍ ഭീഷണി മുഴക്കിയതായി പരാതി നിർമ്മാതാവ് ഉയർത്തിയിരുന്നു.

തന്റെ ജീവിതവുമായി സോളാര്‍ സ്വപ്‌നം എന്ന സിനിമയ്‌ക്ക്‌ യാതൊരു ബന്ധവുമില്ല. ഇതില്‍ പ്രതിപാദിക്കുന്നത്‌ പോലെ പത്തുവയസില്‍ തനിക്ക്‌ ദുരനുഭവങ്ങളുണ്ടായിട്ടില്ല. 18 വയസ്‌ വരെയുള്ള ജീവിതം സന്തോഷകരമായിരുന്നു എന്നും സരിത പറഞ്ഞു.

തന്റെ രണ്ടാമത്തെ കുട്ടിയുടെ പിതാവ്‌ ആരാണെന്ന് മരണം വരെ വെളിപ്പെടുത്തില്ലെന്നും സരിത പറഞ്ഞു.രണ്ടാമത്തെ കുട്ടിയുടെ പിതാവ്‌ യുവരാഷ്‌ട്രീയ നേതാവാണെന്ന് സരിത പറഞ്ഞിരുന്നു.ഉന്നതര്‍ക്കെതിരായ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളിലൂടെ നടത്തില്ലെന്നും സരിത പറഞ്ഞു.തന്നെ വൈസ്‌ ചാന്‍സലറാക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ വി.എസ്‌. അച്യുതാനന്ദന്റെ പരാമര്‍ശത്തിന്‌ അദ്ദേഹത്തിന്റെ മകനേക്കാള്‍ അംഗീകാരം തരുന്നതില്‍ സന്തോഷമുണ്ടെന്നും സരിത പറഞ്ഞു.സോളാര്‍ തട്ടിപ്പു കേസില്‍ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാകാനെത്തിയതായിരുന്നു സരിത