ഇന്ന് 2010 ഫൈനലിന്റെ ആവർത്തനം

single-img
13 June 2014

spaainസാൽവദോർ: 2010-ൽ ആന്ദ്രേ ഇനിയെസ്റ്റയുടെ ഗോളിൽ ഡച്ചുകാരെ തോൽപ്പിച്ച സ്പാനിഷ് ടീമിന് ഇക്കുറി ആദ്യ മത്സരം അവരുമായിതന്നെ.  കഴിഞ്ഞ ലോകകപ്പിലെ ആദ്യമത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് തോറ്റാണ് സ്പെയ്നിന്റെ തുടക്കം  അവസാനിപ്പിച്ചത് ഹോളണ്ടിനെ തോൽപ്പിച്ചും.  കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ തനിയാവർത്തനമാകുന്ന ഈ മത്സരമാണ് ഇക്കുറി ഗ്രൂപ്പ് ബിയിലെ ഹൈലൈറ്റ്. ഈ ഗ്രൂപ്പിൽനിന്ന് ആർക്കൊക്കെ രണ്ടാംറൗണ്ടിലേക്ക് കടക്കാമെന്നത് ഇന്നത്തെ മത്സരത്തെ ആശ്രയിച്ചിരിക്കും.

ചിലി, ആസ്ട്രേലിയ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റംഗങ്ങൾ.കഴിഞ്ഞ ലോകകപ്പിൽനിന്ന് വ്യത്യസ്തമായി ഇത്തവണ സ്പെയ്നിനുള്ളത് ഡീഗോ കോസ്റ്റയെന്ന സ്ട്രൈക്കറുടെ സാന്നിദ്ധ്യമാണ്. സ്പെയ്നിനുവേണ്ടി ലോകകപ്പ് കളിക്കാൻ ബ്രസീലിയൻ പൗരത്വം ഉപേക്ഷിച്ചയാളാണ് കോസ്റ്റ.

കഴിഞ്ഞ ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് കണക്ക് തീർക്കുക എന്ന ഒരൊറ്റ ലക്ഷ്യവുമായാണ് ഹോളണ്ട് ഇന്നിറങ്ങുന്നത്. 1970 കളിലെ ടോട്ടൽ ഫുട്ബാളിന്റെ ഓർമ്മകളാണ് 2010 ലെ ഹോളണ്ട് ടീം നൽകിയത്. ആ ടീമിന്റെ നെടും തൂണുകളായിരുന്ന വെസ്‌ലി സ്‌നൈഡറും ആര്യൻ റോബനും ഇക്കുറിയും ടീമിലുണ്ട്. ഇവരിലാണ് പ്രതീക്ഷകളും.