മാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതേയുള്ളു; ഇന്ത്യന്‍ വംശജനു 18 മാസം തടവ്

single-img
12 June 2014

america-flag

യുവതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഒരു ഇ-മെയില്‍ സന്ദേശം അയച്ചതേയുള്ളൂ. ഇന്ത്യന്‍ വംശജനു ഒന്നര വര്‍ഷം തടവ് യുഎസ് ഫെഡറല്‍ കോടതി വിധിച്ചു. ഇന്ത്യയില്‍ ബലാത്സംഗ, കൊലപാതകക്കേസുകളില്‍ ഭൂരിഭാഗത്തിനും നടപടിയുണ്ടാകാതിരിക്കുമ്പോഴാണ് മാനഭംപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ക്ക് അമേരിക്കന്‍ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന കാര്‍ത്തികേയന്‍ നടരാജന്‍ (27) ആണ് ശിക്ഷിക്കപ്പെട്ടത്.

നടരാജന്റെ പ്രവര്‍ത്തി യുഎസ് ഫെഡറല്‍ നിയമങ്ങളുടെ ലംഘനമാണെന്നു അറ്റോര്‍ണി ഡേവിഡ് ഹിക്റ്റണ്‍ പറഞ്ഞു. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി നോറ ബാരി ഫിഷറാണ് ശിക്ഷ വിധിച്ചത്.

ഏപ്രിലിലാണ് യുവതിയെ മാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി കാര്‍ത്തികേയന്‍ നടരാജന്‍ ഇ-മെയില്‍ അയച്ചത്.