സ്വതന്ത്ര ഇന്ത്യ കണ്ട നാലു ദുരന്തങ്ങളില്‍ ഗുജറാത്ത് കലാപവും; ഗോഡ്‌സെയ്ക്ക് ഭാരതരത്‌ന ലഭിക്കുന്ന കാലം വിദൂരമല്ല: അസാദുദ്ദീന്‍ ഓവൈസി

single-img
12 June 2014

Asaduddin-owaisi-profileരാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ ഹൈദരാബാദ് എം.പി അസാദുദ്ദീന്‍ ഓവൈസിയുടെ പ്രസംഗം ലോക്‌സഭയെ ബഹളമയമാക്കി. ഗുജറാത്ത് കലാപത്തെ ഇന്ത്യയിലുണ്ടായ നാലു ദുരന്തങ്ങളില്‍ ഒന്നായി വിശേഷിപ്പിച്ച ഓവൈസി ഗുജറാത്ത് കലാപത്തിലെ ഇരകളുടെ പ്രതിനിധിയായാണ് താന്‍ സഭയില്‍ നില്‍ക്കുന്നതെന്നും സഭയില്‍ മുസ്‌ളിം പ്രാതിനിദ്ധ്യം കുറഞ്ഞത് ബി.ജെ.പിക്ക് നേട്ടമായി കാണാമെന്നും പറഞ്ഞു.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ നാലു ദുരന്തങ്ങളായി ഗാന്ധിജിയുടെ കൊലപാതകം, സിക്ക് വിരുദ്ധ കലാപം, ബാബറി മസ്ജിദ് എന്നിവയും ഗുജറാത്ത് കലാപവുമാണ് ഓവൈസി ചൂണ്ടിക്കാട്ടിയത്. ഈ പരാമര്‍ശത്തിന്റെ പേരിൽ ബഹളം തുടങ്ങിയ ബി.ജെ.പി അംഗങ്ങളെ ഗോഡ്‌സെയ്ക്ക് ഭാരത രത്‌നം ലഭിക്കുന്ന കാലം വിദൂരമല്ലെന്ന് പറഞ്ഞുകൊണ്ട് ഓവൈസി പ്രകോപിപ്പിച്ചു. ഗുജറാത്ത് കലാപത്തില്‍ മരിച്ച എഹ്‌സാന്‍ ജാഫ്രി അടക്കമുള്ളവരുടെ പ്രതിനിധിയാണ് താനെന്നും മുസ്‌ളിം വോട്ടുകള്‍ ഭിന്നിപ്പിച്ച് ഹിന്ദു വോട്ടുകള്‍ സമാഹരിച്ച് അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും ഓവൈസി പറഞ്ഞു.

ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ ഇടപെട്ടെങ്കിലും ഓവൈസിയുടെ പ്രസംഗം തീരുന്നതുവരെ ബി.ജെ.പി അംഗങ്ങള്‍ ബഹളം തുടര്‍ന്നു

httpv://www.youtube.com/watch?v=LCckBpl10iY