സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടാന്‍ ഗുജറാത്ത് സര്‍ക്കാരിന് കേന്ദ്ര അനുമതി

single-img
12 June 2014

narmathaനര്‍മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടാന്‍ ഗുജറാത്ത് സര്‍ക്കാരിന് കേന്ദ്രം അനുമതി നല്‍കി. 121.92 മീറ്ററില്‍നിന്ന് 138 മീറ്ററായി ഉയര്‍ത്താനാണ് അനുമതി നല്‍കിയത്.

 

നേരത്തെ അണക്കെട്ട് വിഷയത്തില്‍ പെട്ടെന്ന് നടപടിവേണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് തീരുമാനം.

 

എന്നാൽ അണക്കെട്ടിന്റെ ഉയരം 17 മീറ്ററോളം വര്‍ധിക്കുന്നതോടെ രണ്ടര ലക്ഷത്തോളം പേരെ ബാധിക്കുമെന്ന് നര്‍മദാ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.