മോദി മാജിക്; രാജ്യത്തെ ജലക്ഷാമ പ്രദേശങ്ങളില്‍ റെയില്‍വേ വഴി വെള്ളമെത്തിക്കും

single-img
12 June 2014

modi...രാജ്യത്ത് മഴക്കുറവുമൂലം ജലക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം റെയില്‍വേ വഴി വെള്ളമെത്തിക്കുന്ന പദ്ധതി ഉടന്‍ നടപ്പിലാകും. എയ് സമയ് എന്ന ബംഗാള്‍ ദിനപത്രമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് പദ്ധതിയുടെ രൂപരേഖയോടൊപ്പം കേന്ദ്ര കുടിവെള്ള- ശുചീകരണ മന്ത്രാലയം പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതിയതായും പത്രം വെളിപ്പെടുത്തുന്നു.

ജലക്ഷാമ പ്രദേശങ്ങളുജെ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജില്ലകള്‍ തിരിച്ച് അവിടേക്ക് റെയില്‍വേ വഴി ജലമെത്തിക്കുന്ന പദ്ധതിയാണ് മന്ത്രാലയം വിഭാവനം ചെയ്യുന്നത്. ഇതിന്റെ ആദ്യപടിയായി കഴിഞ്ഞ മാസം തന്നെ സംസ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ കേന്ദ്രഗവര്‍മെന്റ് ശേഖരിച്ചിരുന്നു. ഈ പദ്ധതി ഗുജറാത്തിലെയും രാജസ്ഥനിലെയും പ്രദേശങ്ങളില്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.