മംഗള്‍യാനിന്റെ ദിശ തിരിക്കല്‍ വിജയകരം

single-img
12 June 2014

Mangalyanചൊവ്വായിലേക്കുള്ള ഇന്ത്യയുടെ മംഗള്‍യാനിന്റെ ദിശ തിരിച്ചു ചൊവ്വാഗ്രഹത്തോട് അടുപ്പിക്കുന്ന ദൗത്യം വിജയകരമായി സാധിച്ചു.

സെപ്റ്റംബര്‍ 24-നു ചൊവ്വയുടെ 500 കിലോമീറ്റര്‍ സമീപത്തുള്ള ഭ്രമണപഥത്തിലെത്താന്‍ ഇന്നത്തെ ദിശ തിരിക്കല്‍ സഹായിക്കും. നാലു ചെറിയ റോക്കറ്റുകള്‍ 16 സെക്കന്‍ഡു നേരം പ്രവര്‍ത്തിപ്പിച്ചാണ് ഇതു സാധിച്ചത്.

മൊത്തം 68 കോടി കിലോമീറ്റര്‍ സഞ്ചരിക്കേണ്ട മംഗള്‍യാന്‍ ഇപ്പോള്‍ 46.6 കോടി കിലോമീറ്റര്‍ പിന്നിട്ടു. സെക്കന്‍ഡില്‍ 28 കിലോമീറ്റര്‍ (മണിക്കൂറില്‍ 1,00,800 കിലോമീറ്റര്‍) വേഗത്തിലാണ് ഇപ്പോള്‍ ഇതിന്റെ സഞ്ചാരം.