പുരാതനമായ മംഗളാദേവി ക്ഷേത്രം സംരക്ഷിക്കണമെന്നു ഹര്‍ജി

single-img
12 June 2014

Mangaladeviഇടുക്കി ജില്ലയിലെ മംഗളാദേവീ ക്ഷേത്രം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു മംഗളാദേവി കണ്ണകി ട്രസ്റ്റിനു വേണ്ടി ടി. രാജാ ഗണേശ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം യാതൊരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നു ഹര്‍ജിയില്‍ പറയുന്നു. ഇവിടത്തെ ശിവലിംഗം നശിപ്പിക്കപ്പെട്ടു. ഗണേശവിഗ്രഹം മോഷ്ടിക്കപ്പെട്ടു. ക്ഷേത്രം സംബന്ധിച്ചു നടപടി ആവശ്യപ്പെടുമ്പോള്‍ വനം വകുപ്പാണു നടപടി സ്വീകരിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്. ഈപുരാതനമായ ക്ഷേത്രം സംരക്ഷിക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.