കെഎസ്ആര്‍ടിസിക്ക് അടിയന്തര സഹായം 50 കോടി

single-img
12 June 2014

ksrtcകെഎസ്ആര്‍ടിസിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു രക്ഷിക്കുന്നതിന് അടിയന്തര ധനസഹായമായി 50 കോടി രൂപ അനുവദിക്കുന്നതിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള പെന്‍ഷന്‍ കുടിശിക തീര്‍ക്കുന്നതിനാണ് 50 കോടി അനുവദിച്ചിരിക്കുന്നത്. ഏപ്രിലിലെ 25 കോടിയും മേയിലെ 37 കോടിയും ഉള്‍പ്പെടെ 62 കോടി രൂപയാണ് നിലവില്‍ ആകെയുള്ള പെന്‍ഷന്‍ കുടിശിക. ഇത് ഇന്നു തന്നെ നല്‍കും. സര്‍ക്കാര്‍ അനുവദിച്ച 50 കോടിക്കു പുറമേ 12 കോടി രൂപ കെഎസ്ആര്‍ടിസി സ്വന്തം നിലയില്‍ കണെ്ടത്തിയായിരിക്കും പെന്‍ഷന്‍ കൊടുത്തു തീര്‍ക്കുക. പുനരുദ്ധാരണ പാക്കേജുമായി മുന്നോട്ടുപോകുന്നതിനു ഗതാഗതമന്ത്രിക്കു മന്ത്രിസഭ അനുമതി നല്‍കി.